18 November, 2022 04:36:55 PM


കോട്ടയത്ത്‌ കാർ ഷോറൂമിലെ മോഷണം : ജീവനക്കാരൻ അറസ്റ്റിൽ



കോട്ടയം: നട്ടാശ്ശേരി ചവിട്ടുവരി ഭാഗത്തുള്ള പോപ്പുലർ വെഹിക്കിൾ ആൻഡ് സർവീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും 1,20,000 രൂപ വില വരുന്ന കാർ ആക്സസറീസ് മോഷണം പോയ സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാരൻ കുടിയായ കോട്ടയം പനച്ചിക്കാട് വെള്ളൂതുരുത്തി ഭാഗത്ത് ഛായ  വീട്ടിൽ രാമചന്ദ്രപ്പണിക്കർ മകൻ വിപിൻ ആർ (49) നെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു.

ഷോറൂം ജീവനക്കാരനായ വിപിൻ  ഷോറൂമിൽ നിന്നും കാർ ക്യാമറകൾ, സെൻട്രൽ ലോക്കുകൾ, അലോയ് വീലുകൾ, സ്പീക്കറുകൾ തുടങ്ങിവ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഷോറൂം അധികാരികളുടെ കണ്ണുവെട്ടിച്ച് കോട്ടയത്തുള്ള മറ്റൊരു കാർ ആക്സസറി കടയിൽ വിൽക്കുവാൻ ശ്രമിക്കുമ്പോഴാണ് മോഷണ മുതലുകളുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശ പ്രകാരം ഗാന്ധിനഗർ എസ്എച്ഓ ഷാജി കെ, എസ്ഐ മാരായ വിദ്യ , മനോജ്, സി പി ഓ സോണി തോമസ്  എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റെ് ചെയ്തു._


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K