16 November, 2022 03:54:02 PM


സ്ഥാ​നാ​ർ​ഥി​യെ ബി​ജെ​പി ത​ട്ടി​ക്കൊ​ണ്ട് പോ​യെ​ന്ന ആ​രോ​പ​ണ​വുമായി ആം ​ആ​ദ്മി പാ​ർ​ട്ടി



ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യെ ബി​ജെ​പി ത​ട്ടി​ക്കൊ​ണ്ട് പോ​യെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ത്തി ആം ​ആ​ദ്മി പാ​ർ​ട്ടി. സൂ​റ​ത്ത് ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി കാ​ഞ്ച​ൻ ജ​രി​വാ​ളി​നെ ചൊ​വ്വാ​ഴ്ച മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ആ​പ്പി​ന്‍റെ ഈ ​ആ​രോ​പ​ണം.

ജ​രി​വാ​ളി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളാ​ൻ ശ്ര​മി​ച്ചെ​ന്നും ഈ ​നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ ബി​ജെ​പി ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് രാ​ഘവ് ഛദ്ദ ​ആ​രോ​പി​ച്ചു. ബി​ജെ​പി ജ​രി​വാ​ളി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യി ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഛദ്ദ ​പ​റ​ഞ്ഞു. ആ​പ്പി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ഇ​സു​ധ​ൻ ഗാ​ധ്‌​വിയും സ​മാ​ന​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു.

ജ​രി​വാ​ളി​നെ ആ​രോ ത​ട്ടി​ക്കൊ​ണ്ട് പോ​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യി ട്വീ​റ്റ് ചെ​യ്ത പാ​ർ​ട്ടി ത​ല​വ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, അ​ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തെ​യും കാ​ണാ​നി​ല്ലെ​ന്ന് അ​റി​യി​ച്ചു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ അ​സ​ത്യ​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം മു​ന്നി​ൽ കാ​ണു​ന്ന ആ​പ്പ് ബാ​ലി​ശ​മാ​യ പ​രാ​തി​ക​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും ബി​ജെ​പി പ്ര​തി​ക​രി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K