14 November, 2022 12:26:40 PM


കോട്ടയം മാങ്ങാനം ഷെൽറ്റർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി



കോട്ടയം: മാങ്ങാനം ഷെൽറ്റർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിൽ നിന്നാണ് കണ്ടെത്തിയത്. ഒരു പെൺകുട്ടിയുടെ ബന്ധുവീട്ടിൽ നിന്നാണ് 9 പെൺകുട്ടികളെയും കണ്ടെത്തിയത്. പെൺകുട്ടികളെ മറ്റൊരു സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റും.

സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം പോ​യ​താ​ണെ​ന്ന് കു​ട്ടി​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്കും. ഇ​ന്ന് പുലർച്ചെയാണ് പോ​ക്‌​സോ കേ​സ് ഇ​ര​ക​ള​ട​ക്കം ഒ​ന്‍​പ​ത് പെ​ണ്‍​കു​ട്ടി​ക​ളെ ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍​നി​ന്ന് കാ​ണാ​താ​യ​ത്. രാ​വി​ലെ വി​ളി​ച്ചു​ണ​ര്‍​ത്താ​ന്‍ ചെ​ന്ന​പ്പോ​ഴാ​ണ് കു​ട്ടി​ക​ള്‍ ഇ​വി​ടെ​യി​ല്ലെ​ന്ന് മ​ന​സി​ലാ​യ​ത്.

മാ​ങ്ങാ​നം മാ​ങ്ങാ​നം​കു​ഴി​യി​ല്‍ മ​ഹി​ളാ സ​മ​ഖ്യാ എ​ന്ന എ​ന്‍​ജി​ഒ ന​ട​ത്തു​ന്ന ഷെ​ല്‍ട്ട​ര്‍ ഹോ​മി​ലെ കു​ട്ടി​ക​ളാ​ണ് ഇ​വ​ര്‍. ശി​ശു ക്ഷേ​മ​സ​മി​തി​യു​ടെ കീ​ഴി​ലാ​ണ് ഇ​ത് പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്നി​രു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K