04 November, 2022 05:53:49 PM


ചങ്ങനാശ്ശേരിയില്‍ മടവീഴ്ച: മട വീണത് ഉലക്കത്താനം പാടശേഖരത്തിലെ 50 ഏക്കറില്‍



ചങ്ങനാശ്ശേരി: കൃഷിഭവന്‍റെ കീഴിലുള്ള ഉലക്കത്താനം പാടശേഖരത്തിൽ മടവീണു. 12 കർഷകരുടെ ഏകദേശം 50 ഏക്കറോളം വരുന്ന കൃഷിയിടത്തിലാണ് മടവീഴ്ച ഉണ്ടായത്. രണ്ട് ലക്ഷം രൂപയോളം മുടക്കി തിങ്ങി നിറഞ്ഞ പോള നീക്കം ചെയ്ത് കൃഷിക്കായി ഭൂമി ഒരുക്കി വെള്ളം വറ്റിച്ചു കഴിഞ്ഞതിനുശേഷം ആണ് മടവീഴ്ച ഉണ്ടായത്

പോളതിങ്ങി നിറഞ്ഞതു കാരണം ഈ വർഷം കൃഷി ചെയ്യാൻ മടിച്ചിരുന്ന കർഷകരാണ് ഭാരിച്ച അധിക ചെലവിന് ഇരയായത്. പാടത്തെ കൽക്കെട്ടുകൾ പലയിടത്തും പൊളിഞ്ഞു കിടക്കുകയാണ്. നിരന്തരമായി കൃഷിക്കാർ ആവശ്യപ്പെടുന്നതാണ് പുറംബണ്ട് ബലപ്പെടുത്തണം എന്നത്. നിരവധി തവണ ഇവിടെ മടവീഴ്ച ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഈ മടവീഴ്ച ഉണ്ടായതുമൂലം കൃഷിയിറക്കാൻ താമസം ഉണ്ടാവും എന്നതാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത് 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K