29 October, 2022 06:18:57 PM
വിവാഹവാഗ്ദാനം നല്‍കി ലൈംഗികപീഡനം: ഏറ്റുമാനൂരിലെ യുവ ഡോക്ടര്‍ക്കെതിരെ കേസ്
ഏറ്റുമാനൂര്‍: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഏറ്റുമാനൂര്‍ നഗരത്തിലെ ഡോക്ടര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. എറണാകുളം കാക്കനാട് സ്വദേശിനിയുടെ പരാതിയെതുടര്‍ന്ന് ഏറ്റുമാനൂര്‍ ദേശിങ്കത്തറയില്‍ സത്യദേവിന്‍റെ മകന്‍ ഡോ.അനി സത്യദേവി (48) നെതിരെയാണ് ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തത്.
വിവാഹമോചിതനാണെന്ന് പറഞ്ഞ് മാട്രിമോണിയല്‍ സൈറ്റില്‍ നല്‍കിയ പരസ്യത്തിലൂടെയാണത്രേ അനി സത്യദേവ് യുവതിയുമായി പരിചയപ്പെട്ടത്. യുവതിയെ വിവാഹം കഴിച്ചുകൊള്ളാമെന്ന് വാക്ക് നല്‍കി 2021 ഏപ്രില്‍ മുതല്‍ 2022 ആഗസ്ത് വരെയുള്ള കാലയളവില്‍ എറണാകുളത്ത് യുവതി താമസിക്കുന്ന ഫ്ളാറ്റില്‍വെച്ചും ഏറ്റുമാനൂരിലെ റോഡില്‍വെച്ചും കാറില്‍വെച്ചും ശാരീരികമായി ബന്ധപ്പെട്ടുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 11നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനിദേവ് വിവാഹമോചനം നടത്തിയിട്ടില്ലെന്നും യുവതിയെ കബളിപ്പിക്കുകയായിരുന്നുവെന്നും ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ഒളിവില്‍ പോയ ഡോക്ടര്‍ കോടതിയില്‍ നിന്നും ജാമ്യം എടുത്തുവെന്നും പോലീസ് പറയുന്നു.