21 October, 2022 09:11:01 PM
കോട്ടയം റയില്‍വേ സ്റ്റേഷനില്‍ ശീതീകരിച്ച വിശ്രമമുറി; തീര്‍ത്ഥാടകകേന്ദ്രം ഉടന്‍
കോട്ടയം: റയില്‍വേ സ്റ്റേഷനില്‍ ആധുനികരീതിയില്‍ ശീതീകരിച്ച വിശ്രമമുറി യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു. ഒരേ സമയം 40 യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ സൌകര്യമുള്ള മുറി റയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ്. ഒരു മണിക്കൂര്‍ നേരത്തേക്ക് 30 രൂപയാണ് ഫീസ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മൂന്ന് വീതം കുളിമുറിയും ശൌചാലയവും ഒരുക്കിയിട്ടുണ്ട്.
മണ്ഡല-മകരവിളക്ക് സീസണ്‍ ആരംഭിക്കുംമുമ്പേ ശബരിമല തീര്‍ത്ഥാടര്‍ക്കായി മൂന്ന് നിലകളിലുള്ള വിശ്രമകേന്ദ്രം കൂടി തുറന്നുകൊടുക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പി. പറഞ്ഞു. റയില്‍വേസ്റ്റേഷനിലെ ശീതീകരിച്ച വിശ്രമമുറി ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തീര്‍ത്ഥാടകസെന്‍ററില്‍ അയ്യപ്പന്‍മാര്‍ക്ക് വിരിവെക്കാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.