19 September, 2022 08:14:28 PM


ബാർ മാനേജരെയും ജീവനക്കാരനെയും കുത്തി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റില്‍



കോട്ടയം: ഹോട്ടലിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും ബാർ മാനേജരെയും ജീവനക്കാരനെയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം സംക്രാന്തി കണ്ണചേല്‍ ബേബിയുടെ മകന്‍ ബിന്‍റോ ബേബി(22)യെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ന് രാത്രി 7.30 മണിയോടുകൂടി കോട്ടയം അഞ്‌ജലി പാർക്ക് ഹോട്ടലിന്‍റെ കൗണ്ടറിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ പ്രതിയെ പറഞ്ഞുവിടാൻ ശ്രമിക്കവെയാണ് ഇവരെ കുത്തി പരിക്കേൽപ്പിച്ചത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബസിൽ ബഹളം വെച്ചത് ചോദ്യംചെയ്ത ബസ് കണ്ടക്ടറെ കുത്തി പരിക്കേൽപ്പിച്ച കേസിലും നിരവധി മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇയാള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K