29 July, 2022 09:01:55 PM


സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാന രഹിതം - മന്ത്രി വി എൻ വാസവൻ



കോട്ടയം: സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി വി എൻ വാസവൻ. സഹകരണ മേഖലയെ തകർക്കാൻ ബോധപൂർവമായ ആസൂത്രിത ശ്രമമാണ് നടക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് 104 കോടി രൂപയുടെ തട്ടിപ്പാണ്. ഇതിൽ 38.75 കോടി രൂപ തിരികെ നൽകി. ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നൽകിയതാണ്.

മകന്റെ ചികിത്സക്കും പണം നൽകിയിരുന്നു. ജൂൺ 28ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് നൽകാൻ കഴിയാതിരുന്നത്. ജീവനക്കാർ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം നടത്തും. അന്വേഷണ ചുമതല സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർക്ക് ആയിരിക്കും. സഹകരണ മേഖലയിൽ നിയമ ഭേദഗതി പരിഗണയിലെന്നും മന്ത്രി വാസവൻ കോട്ടയത്ത്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K