06 July, 2022 12:53:52 PM


"എന്തിന് രാജി?": ഇന്നലെ എല്ലാം നിയമസഭയിൽ പറഞ്ഞതല്ലേ എന്ന് മന്ത്രി സജി ചെറിയാൻ



തിരുവനന്തപുരം: "എന്തിന് രാജി" എന്ന് അവൈലബിൾ സെക്രട്ടിയേറ്റ് ചേർന്ന ശേഷം പുറത്തെത്തിയ മന്ത്രി സജി ചെറിയാൻ്റെ പ്രതികരണം. ഇന്നലെ എല്ലാം നിയമസഭയിൽ പറഞ്ഞതല്ലേ എന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തേക്ക് എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ വിമർശിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം ചർച്ച ചെയ്യാൻ അവൈലബിൾ സെക്രട്ടിയേറ്റ് യോഗം തിരുവനന്തപുരത്ത് ചേർന്ന ശേഷം പുറത്തെത്തിയതായിരുന്നു മന്ത്രി. യോഗത്തിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം വാർത്താകുറിപ്പായും പുറത്തിറക്കുമെന്നാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K