25 June, 2022 04:47:06 PM
രാഹുലിന്റെ ഓഫീസിനു നേരെയുള്ള ആക്രമണം: ആരോപണങ്ങൾ തള്ളി ആരോഗ്യമന്ത്രി
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമത്തിൽ ഉയർന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി വീണാ ജോർജ്. അക്രമി സംഘത്തിൽ ഉണ്ടായിരുന്ന അവിഷിത് സ്റ്റാഫിൽ നിന്ന് ഒഴിവായ ആളാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ ഈ മാസം ആദ്യമാണ് അവിഷിത് ഒഴിവായത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി പ്രതികരിച്ചു. രാഹുലിന്റെ ഓഫീസ് ആക്രമിച്ച കേസിൽ അവിഷിത്തിനെ പ്രതി ചേർത്തതോടെ ആരോഗ്യമന്ത്രിക്കും സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.