11 June, 2022 03:00:04 PM


വിരട്ടൽ ഇങ്ങോട്ട് വേണ്ട; ഏത് കൊലകൊമ്പൻ ആണെങ്കിലും നടപടി എടുക്കും - മുഖ്യമന്ത്രി



കോട്ടയം: തനിക്കെതിരായ വിവാദങ്ങളിൽ പരോക്ഷ വിമർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ ആരോപണങ്ങൾ  മാധ്യമങ്ങൾ ഇരുപത്തിനാല് മണിക്കൂറും കൊടുത്തുവെന്നും എന്നാൽ ജനങ്ങൾ അത്  തള്ളി കളഞ്ഞുവെന്നും മുഖ്യമന്ത്രി.

എന്തും വിളിച്ചു പറയാവുന്ന  ലൈസൻസ് ഉള്ളവർ ആണ് ഇവരെന്ന് കരുതരുത്. അവരുടെ പിന്നിൽ ഏത് കൊലകൊമ്പൻ ആണെങ്കിലും നടപടി എടുക്കും. വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്നും  മുഖ്യമന്ത്രി കോട്ടയത്ത് കെ ജി ഒ എ സമ്മേളന വേദിയിൽ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K