26 May, 2022 09:41:00 AM
വിദ്വേഷ പ്രസംഗം: പി.സി. ജോർജ് റിമാൻഡിൽ; പൂജപ്പുര ജയിലിലേക്ക് മാറ്റും
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പി.സി. ജോർജിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പി.സി. ജോർജിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. ജയിലിൽ കൊണ്ടുപോകുന്നതിന് മുന്നോടിയായി പി.സി. ജോർജിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു.
പി.സി. ജോർജ് ഇരിക്കുന്ന വാഹനത്തിലേക്ക് എത്തിയ വൈദ്യസംഘം കോവിഡ് പരിശോധനയ്ക്കായി അദ്ദേഹത്തിന്‍റെ സാംമ്പിൾ ശേഖരിച്ചു. പരിശോധന ഫലം നെഗറ്റീവ് ആണ്. ഇന്ന് രാവിലെയാണ് പി.സി. ജോർജിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. പോലീസുകാർ മർദിക്കുമോയെന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തോട് ഒന്നിനെയും ഭയമില്ലെന്നാണ് പി.സി. ജോർജ് പ്രതികരിച്ചത്.