02 May, 2022 04:19:36 PM
ആം ആദ്മി പാർട്ടിയുടെ അംഗത്വ വിതരണം അരവിന്ദ് കെജ്‌രിവാൾ കൊച്ചിയിൽ നിര്‍വ്വഹിക്കും
കൊച്ചി : ആം ആദ്മി പാർട്ടിയുടെ കേരള മെമ്പർഷിപ്പ് വിതരണത്തിന്‍റെ ഉദ്ഘാടനം പാർട്ടിയുടെ ദേശീയ കൺവീനർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഈ മാസം പതിനഞ്ചാം തീയതി കൊച്ചിയിൽ നിര്‍വ്വഹിക്കും. പ്രതീകാത്മകമായി 14 ജില്ലയിൽ നിന്നും ഓരോരുത്തർക്ക് മെമ്പർഷിപ്പ് നൽകിയാണ് അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്യുക.
തുടർന്ന് പാർട്ടിയുടെ ഭാരവാഹികളുമായി അദ്ദേഹം സംസാരിക്കുന്നതും, അതിനുശേഷം കൊച്ചിയിലെ വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കുന്നതും ആയിരിക്കും. ട്വൻറി 20 യുടെ ക്ഷണം സ്വീകരിച്ചു അവരുടെ നേതൃത്വത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അരവിന്ദ് കെജ്രിവാൾ മുഖ്യാതിഥിയായി പങ്കെടുക്കും.
മെയ് 4ന്, കൊച്ചിയിൽ പാർട്ടിയുടെ ദേശീയ നിരീക്ഷകൻ എൻ.രാജയുടെ സാന്നിധ്യത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പാർട്ടിയുടെ പരിപാടികൾക്ക് അവസാന രൂപം നൽകി പ്രഖ്യാപിക്കും.