29 April, 2022 04:21:29 PM
തൃക്കാക്കര സ്വർണക്കടത്ത്; ഷാബിൻ ഡിവൈഎഫ്ഐ നേതാവെന്ന് കെ.സുധാകരൻ
തിരുവനന്തപുരം: തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഷാബിന് ഡിവൈഎഫ്ഐ നേതാവാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ഷാബിന്റെ ഇടപെടലിൽ പിതാവും മുസ്ലീം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എ.എ. ഇബ്രാഹിംകുട്ടിക്ക് പങ്കില്ലെന്നും കെ. സുധാകരൻ പറഞ്ഞു.
കെ.വി. തോമസിനെതിരായ എഐസിസി നടപടിയെ സ്വാഗതം ചെയ്യുന്നു. താൻ ഭീഷണിപ്പെടുത്തിയെങ്കിൽ എന്താണെന്ന് കെ.വി. തോമസ് വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
അതേസമയം, മക്കൾ ചെയ്ത കുറ്റത്തിന് പിതാവ് ജയിലിൽ പോവുകയാണെങ്കിൽ ആര് ആദ്യം ജയിലിൽ പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചോദിച്ചു. തൃക്കാക്കര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിൽവർ ലൈൻ സംവാദത്തിൽ സർക്കാർ കെട്ടി പൊക്കിയ വൻമതിൽ നിലംപൊത്തിയെന്ന് സതീശൻ പരിഹസിച്ചു. സംസ്ഥാന സർക്കാരിനായി സംസാരിക്കാനായി എത്തിയവർ തന്നെ നിലപാട് മാറ്റി. കേരളത്തിലെ വരേണ്യവർഗത്തിനായാണ് കെ റെയിലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.