26 April, 2022 10:24:56 AM
കെ വി തോമസിനുള്ള നടപടി തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇന്ന്
തിരുവനന്തപുരം: പാര്‍ട്ടി വിലക്ക് ലംഘിച്ച കെ വി തോമസിനുള്ള നടപടി തീരുമാനിക്കാന്‍ കോണ്‍ഗ്രസ്. എ കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും. രാവിലെ 11 30 നാണ് സമിതി യോഗം ചേരുക. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാക്കറിനെതിരായ അച്ചടക്ക നടപടിയും സമിതി ചര്‍ച്ച ചെയ്യും. വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സാഹചര്യത്തിലാണ് കെ വി തോമസിനെതിരെ അച്ചടക്കനടപടി പരിഗണിക്കുന്നത്. കെ വി തോമസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സസ്പെന്‍ഷനും പുറത്താക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ സമിതിക്ക് സാധിക്കും.