18 April, 2022 08:16:17 PM
വൈദ്യുതിഭവന്‍ വളയല്‍ സമരം; അനുമതി നിഷേധിച്ച് കെഎസ്ഇബി ചെയര്‍മാന്‍
തിരുവനന്തപുരം: വൈദ്യുതി ഭവന്‍ വളയല്‍ സമരത്തിന് അനുമതി നിഷേധിച്ച് കെഎസ്ഇബി ചെയര്‍മാന്‍. നാളത്തെ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. സ്ഥലം മാറ്റം പിന്‍വലിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും സംഘടനാ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാന്‍ കഴിയില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുവെങ്കിലും സ്ഥലം മാറ്റം പിന്‍വലിക്കാത്ത ബോര്‍ഡ് നടപടിക്കെതിരെയാണ് കെഎസ്ഇബിയിലെ സിപിഐഎ അനുകൂല സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷന്‍ സമരം നടത്തിവരുന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ വിവിധ ജില്ലകളില്‍ നിന്നുള്ള ഓഫിസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ വൈദ്യുതി ഭവന്‍ വളയാന്‍ തീരുമാനിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സമരത്തിന് അനുമതി നിഷേധിച്ച് കെഎസ്ഇബി ചെയര്‍മാന്‍ ഉത്തരവിറക്കിയത്. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണ് ഇതെന്നും, ജീവനക്കാരുടെ ഇത്തരത്തിലുള്ള പണിമുടക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതിയും പറഞ്ഞിരിക്കുന്നത് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.