09 April, 2022 09:41:03 PM


"ഇ​ന്ത്യ​യി​ലെ ഉ​രു​ക്കു മ​നു​ഷ്യ​രി​ൽ ഒ​രാ​ൾ": പി​ണ​റാ​യി​യെ പു​ക​ഴ്ത്തി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ



ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പ്ര​കീ​ർ​ത്തി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. ക​ണ്ണൂ​രി​ൽ 23ാമ​ത് സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ്റ്റാ​ലി​ൻ. ച​ട​ങ്ങി​ലെ മു​ഖ്യാ​തി​ഥി​യാ​ണ് സ്റ്റാ​ലി​ൻ.

ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​വു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് ത​ന്‍റെ പേ​രു ത​ന്നെ തെ​ളി​വാ​ണെ​ന്ന് ഓ​ർ​മി​ച്ചാ​യി​രു​ന്നു സ്റ്റാ​ലി​ന്‍റെ പ്ര​സം​ഗം. ക​മ്മ്യൂ​ണി​സ്റ്റ് , ദ്രാ​വി​ഡ ബ​ന്ധം സി​പി​എം സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ഒ​രു കാ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​വേ​ശ​ത്തോ​ടെ​യാ​ണ് താ​ൻ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ലെ ഉ​രു​ക്കു മ​നു​ഷ്യ​രി​ൽ ഒ​രാ​ളാ​ണ് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​തേ​ത​ര​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ് അ​ദ്ദേ​ഹ​മെ​ന്നും സ്റ്റാ​ലി​ൻ പു​ക​ഴ്ത്തി.

ബി​ജെ​പി​യെ​യും സ്റ്റാ​ലി​ൻ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. നാ​നാ​ത്വം അ​ട്ടി​മ​റി​ച്ച് ഏ​ക​ത്വം ന​ട​പ്പാ​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മം. ബ്രി​ട്ടീ​ഷു​കാ​ർ പോ​ലും ന​ട​പ്പാ​ക്കാ​ത്ത ന​യ​മാ​ണ് മോ​ദി സ​ർ​ക്കാ​രി​ന്‍റേ​ത്. കെ​ട്ടു​റ​പ്പു​ള്ള രാ​ജ്യ​ത്തി​നാ​യി എ​ല്ലാ പാ​ർ​ട്ടി​ക​ളും ഒ​ന്നി​ക്ക​ണ​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K