07 April, 2022 08:22:31 PM
കെ.വി. തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാൻഡ്
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് നേതൃത്വത്തെ വെല്ലുവിളിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാൻഡ്. തോമസിനെ വിലക്കിയത് കെപിസിസിയാണ്. സംസ്ഥാന ഘടകത്തെ മറികടന്ന് തീരുമാനം എടുക്കില്ല. കെപിസിസി തീരുമാനം എന്താണോ അത് ഹൈക്കമാന്‍ഡും അംഗീകരിക്കുമെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങൾ അറിയിച്ചു.
സെമിനാറിൽ പങ്കെടുത്താൽ കെ.വി. തോമസിനെതിരേ നടപടി സ്വീകരിക്കാൻ ദേശീയ നേതൃത്വത്തോട് ശിപാർശ ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞിരുന്നു. കെ.വി. തോമസിനെ ഭീഷണിപ്പെടുത്തിയിട്ടില്ല. പാർട്ടി അച്ചടക്കം എല്ലാവർക്കും ബാധകമാണെന്നും സുധാകരൻ പറഞ്ഞു.