27 March, 2022 11:43:30 AM
സര്‍ക്കാര്‍ വഴങ്ങി: നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണയായി: സ്വകാര്യ ബസ് സമരം പിൻവലിച്ചു
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ ബസ്സുടമകൾ തീരുമാനിച്ചത്. ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍ ബസ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഉടമകള്‍ പറഞ്ഞു. എന്നാല്‍ എന്ന് മുതലാണ് വര്‍ധന പ്രാബല്യത്തില്‍വരികയെന്ന് വ്യക്തമാക്കിയിട്ടില്ല. വാഹനനികുതി വര്‍ധന ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള ആശങ്കകള്‍ മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും ഭാരവാഹികള്‍ പറഞ്ഞു.