28 February, 2022 06:54:29 PM
യുക്രെയ്നിലുള്ള മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷ: രക്ഷിതാക്കൾ ഹൈക്കോടതിയില്‍
കൊച്ചി : യുക്രെയ്നിലുള്ള മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം വിദ്യാര്‍ഥികളുടെ രക്ഷിതാക്കൾ ഹൈക്കോടതിയില്‍ ഹർജി നൽകി. ഹൈക്കോടതി അഭിഭാഷക അസോസിയേഷനും ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്.
അതിര്‍ത്തിയിലേക്ക് സുരക്ഷിതമായി യാത്ര നടത്താന്‍ യുക്രെയ്ന്‍ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്നും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ഭക്ഷണത്തിനും പണത്തിനും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും പ്രധാന ആവശ്യങ്ങളിൽ ഉൾപെടുന്നു.
ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരെ യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളില്‍ നിയോഗിച്ച് ഓപ്പറേഷന്‍ ഗംഗ വ്യാപിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. യുക്രെയ്ന്‍ പട്ടാളത്തില്‍ നിന്ന് കടുത്ത വിവേചനം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.