26 February, 2022 12:11:16 PM
ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അന്വേഷണം സ്റ്റേ ചെയ്തിട്ടില്ല. സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്ത് യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ അന്വേഷണം രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.തങ്ങളുടെ അനുമതി ഇല്ലാതെയാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നാണ് സര്‍ക്കാരിന്റെ വാദം