11 February, 2022 12:04:44 PM
സര്‍വ്വീസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയ ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് പേടി - സുരേന്ദ്രന്‍
കോട്ടയം: ശിവശങ്കറിന്‍റെ പുസ്തക രചനയെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിക്കുകയാണന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാവിധ സർവീസ് ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് പുസ്തകം എഴുതിയിരിക്കുന്നത്. കേന്ദ്ര സർക്കാരിനെയും,ഏജൻസികളെ താഴ്ത്തിക്കെട്ടുകയാണ് പുസ്തകം. അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് പിണറായി ചെയ്തത്.
ഗുരുതരമായ ആരോപണങ്ങൾ പരസ്യമായി സ്വപ്ന വെളിപ്പെടുത്തിയിട്ടും മുഖ്യമന്ത്രി ശിവശങ്കറിനെ ന്യായീകരിച്ചു. ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് പേടിയാണ്. അതിന് തെളിവാണ് ഈ ന്യായീകരണമെന്നും സുരേന്ദ്രൻ പറഞ്ഞു. കുറ്റകൃത്യത്തിൽ സർക്കാരിനുള്ള പങ്കും ഇതിൽ നിന്നും വ്യക്തമാണ്. കേരളാ സര്‍ക്കാര്‍ വിമർശിക്കാൻ പാടില്ലാത്തതാണോയെന്നും സുരേന്ദ്രൻ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.