07 February, 2022 02:30:17 PM


ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൂട്ടുകച്ചവടമെന്ന് രമേശ് ചെന്നിത്തല



തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവച്ച ഗവർണറുടെ തീരുമാനം അഴിമതിക്കെതിരായ പോരാട്ടത്തിന്റെ അവസാന വാതിലും അടയ്ക്കുന്നതാണെന്ന് രമേശ് ചെന്നിത്തല. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൂട്ടുകച്ചവടമാണ്. ഘടകകക്ഷിയെ പോലും ബോധ്യപ്പെടുത്താതെയുള്ള ഓർഡിനൻസ് ഒപ്പിടൽ കേരള ചരിത്രത്തിലെ കറുത്ത അധ്യായമെന്നും ചെന്നിത്തല ചൂണ്ടികാട്ടി.


നായനാരുടെയും ചന്ദ്രശേഖരൻ നായരുടെയും ആത്മാവ് ഇതിനോട് പൊറുക്കില്ലെന്നും കാനം രാജേന്ദ്രന്‍റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ലോകായുക്തയുടെ പല്ല് മുഴുവൻ പിണറായി വിജയൻ പറിച്ചെടുത്തുവെന്നും വിഷയത്തിൽ സി പി എം ദേശീയ നേതൃത്വം മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K