04 February, 2022 10:19:46 PM


ത​ന്നെ ന​ശി​പ്പി​ച്ച​തി​ലും ഇ​ങ്ങ​നെ ആക്കി​യ​തി​ലും ശി​വ​ശ​ങ്ക​റി​ന് വ​ലി​യ പങ്കെന്ന് സ്വ​പ്ന



തിരുവനന്തപുരം: എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്‌​ന സു​രേ​ഷ്. ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ല്‍ ത​ന്നെ ചൂ​ഷ​ണം ചെ​യ്ത് ന​ശി​പ്പി​ച്ചു. ത​ന്നെ ന​ശി​പ്പി​ച്ച​തി​ലും ഇ​ങ്ങ​നെ​യാ​ക്കി​യ​തി​ലും ശി​വ​ശ​ങ്ക​റി​ന് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് സ്വ​പ്ന പ​റ​ഞ്ഞു.

താ​ൻ ഒ​രു ഇ​ര​യാ​ണ്. എ​നി​ക്ക് അ​റി​യാ​വു​ന്ന എ​ല്ലാ​കാ​ര്യ​ങ്ങ​ളും താ​ൻ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. ത​ന്‍റെ വ്യ​ക്തി​ത്വം ചോ​ദ്യം ചെ​യ്യു​ന്ന ത​ര​ത്തി​ൽ പുസ്തകത്തിൽ എ​ഴു​തി​യെ​ങ്കി​ൽ മോ​ശ​മാ​ണ്. ശി​വ​ശ​ങ്ക​ർ ത​ന്‍റെ ജീ​വി​ത​ത്തി​ൽ സു​പ്ര​ധാ​ന ഭാ​ഗ​മാ​യ ആ​ളാ​ണ്. സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത​ത് ശി​വ​ശ​ങ്ക​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്. ശി​വ​ശ​ങ്ക​ർ പ​റ​ഞ്ഞ​ത് അ​തേ​പ​ടി കേ​ട്ടാ​ണ് മു​ന്നോ​ട്ടു​പോ​യ​തെ​ന്നും ജൂ​ലൈ അ​ഞ്ച് വ​രെ​യു​ള്ള എ​ല്ലാം ശി​വ​ശ​ങ്ക​റി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K