20 June, 2016 07:23:09 PM
ഡിപ്ലോമക്കാര്‍ക്ക് അപ്രന്റീസ് ട്രെയിനിങ്ങിന് അവസരം
കൊച്ചി: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിനായി ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും കളമശേരിയിലെ സൂപ്പര്‍വൈസറി ഡവലപ്‌മെന്റ് സെന്ററും സംയുക്തമായി കളമശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ജൂലൈ 23 ശനിയാഴ്ച വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഏകദേശം ആയിരം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. വെബ്‌സൈറ്റ് :www.sdcentre.org.