07 September, 2021 08:44:20 AM
മോഷണക്കുറ്റം ആരോപിച്ച് സന്യാസിയെ കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ
സുൽത്താൻപുർ: മോഷണക്കുറ്റം ആരോപിച്ച് സന്ന്യാസിയെ മൂവര്‍ സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാല്ഡി റായിയിലാണ് സംഭവം. ബദ്രിനാഥ് മിശ്ര(45)ആണ് കൊല്ലപ്പെട്ടത്. സന്ദീപ് യാദവ്, സംപ്രീത്, മുന്നു എന്നിവരാണ് കേസിലെ പ്രതികള്‍. 5,000 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ ബന്ദ്രിനാഥിനെ കൊലപ്പെടുത്തിയത്.
മദ്യലഹരിയിലായിരുന്ന മൂന്നുപേരും ബന്ദ്രിനാഥുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തിലേറ്റ ഗുരുതര പരിക്കാണ് മരണകാരണം. മൂന്ന് പേരെയും അറസ്റ്റ ചെയ്തതായി സര്‍ക്കിള്‍ ഓഫീസര്‍ രാജാറാം ചൗധരി അറിയിച്ചു.