06 September, 2021 06:44:55 AM
ഭാര്യയെ കോടാലികൊണ്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
ബെർഹാംപുർ: ഒഡീഷയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ഗഞ്ചം ജില്ലയിലെ സൊഡാക്ക് ഗ്രാമത്തിലാണ് സംഭവം. 23കാരിയായ ലിലിയെ ഭര്‍ത്താവ് ബിപിന്‍ ഗൗഡ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബിപിന്‍ വീട്ടിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
മേയ് 24നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഭവ ദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായെന്നാണ് നിഗമനം. ബിപിന്റെ പിതാവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ പോലീസിനെയും ലിലിയുടെ വീട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.