09 June, 2016 09:00:47 PM
ഇന്റഗ്രേറ്റഡ് ട്രെയിനിംഗ് പ്രോഗ്രാം: സെമിനാർ 20ന്
കോട്ടയം: പ്ലസ് ടൂ - ബിരുദ പഠനത്തോടൊപ്പം ബാങ്കിംഗ് മേഖലയിൽ പരിശീലനം നൽകുന്ന ഇന്റഗ്രേറ്റഡ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര ജില്ലാതല സെമിനാർ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുളള പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുംപരിശീലനം സംബന്ധിച്ച അവബോധം നൽകുന്ന ആദ്യ സെമിനാർ ജൂൺ 20 ന് തിരുവനന്തപുരം യുവവികാസ് കേന്ദ്ര ട്രെയിനിംഗ് സെന്ററിൽ നടക്കും. താത്പര്യമുളളവർ ജൂൺ 15നകം yuvakzm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡേറ്റാ അയക്കണം. ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496919000