29 August, 2021 06:57:46 AM
സ്വത്ത് തർക്കം; പിതൃസഹോദരിയെയും മകളെയും യുവാവ് കൊലപ്പെടുത്തി
ഗുണ്ടൂർ: ആന്ധ്രാപ്രദേശില്‍ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ യുവാവ് പിതൃസഹോദരിയെയും മകളെയും കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. ഗുണ്ടൂരിലെ സട്ടേനപ്പള്ളി ടൗണിലാണ് സംഭവം. പത്മാവതി(55), പ്രത്യുഷ(30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ശ്രീനിവാസ റാവു എന്നയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.