09 June, 2016 07:49:16 PM
ജൈവ കാര്‍ഷിക മണ്ഡലം അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ജൈവ കൃഷി വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ജൈവകാര്‍ഷിക മണ്ഡലം അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നിയോജകമണ്ഡലം, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പഞ്ചായത്ത് അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുക.
ജൈവകൃഷിയിലേക്ക് മാറിയ ഒരു ജില്ലയിലെ മികച്ച മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ക്കും അവാര്‍ഡ് നല്‍കും. 2015 ജൂലൈ മുതല്‍ 2016 വരെയുള്ള കാലയളവിലെ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പരിഗണിക്കുന്നത്. നിശ്ചിത ഫോറത്തില്‍ ആഗസ്റ്റ് 15 ന് മുമ്പ് ജില്ലാതല അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍ക്കും, സംസ്ഥാനതല അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ ജില്ലയിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും നല്‍കണം.