07 June, 2016 03:04:29 PM
ഭൂവിനിയോഗ ബോര്‍ഡ് : വിവിധ തസ്തികകളിലേയ്ക്ക് വാക്ക് ഇന്‍-ഇന്റര്‍വ്യൂ
തിരുവനന്തപുരം : കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് നടപ്പിലാക്കുന്ന ലാന്റ്/യൂസ്/ലാന്റ് കവര്‍, ലാന്റ് യൂസ് ഡിസിഷന്‍ മോഡല്‍, ലാന്റ് റിസോഴ്‌സസ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം എന്നീ പദ്ധതികളിലെ വിവിധ തസ്തികകളിലേയ്ക്ക് വാക്ക് ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.
തസ്തികകള്‍ - ടെക്‌നിക്കല്‍ ഓഫീസര്‍ (യോഗ്യത- ബി.എസ്.സി അഗ്രികള്‍ച്ചര്‍), പ്രോജക്ട് ഫെലോ (യോഗ്യത - എം.എസ്.സി.ജിയോളജി / ജ്യോഗ്രഫി/ക്ലൈമറ്റ് ചെയ്ഞ്ച്/എന്‍വയണ്‍മെന്റല്‍ സയന്‍സ്/ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ്), ജി.ഐ.എസ്.ടെക്‌നീഷ്യന്‍ (യോഗ്യത- ബിരുദം, ജി.എ.എസിലുളള പ്രവ്യത്തി പരിചയം അത്യന്താപേക്ഷിതം).
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും, പ്രായവും യോഗ്യതയും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം തിരുവനന്തപുരം വികാസ് ഭവനിലുളള ഭൂവിനിയോഗ ബോര്‍ഡിന്റെ ഹെഡ്ഡാഫീസില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ടെക്‌നിക്കല്‍ ഓഫീസര്‍, പ്രോജക്ട് ഫെലോ എന്നീ തസ്തികകളിലേയ്ക്ക് ജൂണ്‍ 14 നും, ജി.ഐ.എസ് ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് ജൂണ്‍ 15 നും അഭിമുഖം നടത്തും. www.kslub.kerala.gov.in.