04 June, 2016 11:22:25 PM
ജലനിധിയില്‍ റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ - ഡപ്യൂട്ടേഷന്‍ ഒഴിവ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കിവരുന്ന കേരള ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയായ ജലനിധിയുടെ ഇടുക്കി റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റില്‍ ഒഴിവുള്ള റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ തസ്തികയിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : പത്ത് വര്‍ഷം ഗ്രാമീണ വികസന ജലവിതരണ മേഖലയില്‍ ജോലി ചെയ്തിട്ടുള്ള പ്രവൃത്തി പരിചയം, സാമൂഹ്യാടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍/പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍/ഡപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ എന്നീ തസ്തികയില്‍ കുറയാത്ത റാങ്കില്‍ ജോലിചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. വെബ്‌സൈറ്റ് : www.jalanidhi.kerala.gov.in