31 May, 2021 05:34:27 AM
ഭൂമി തർക്കം; യുവാവിനെ അഞ്ചംഗസംഘം മർദിച്ച് കൊലപ്പെടുത്തി
ഭോപ്പാൽ: ഭൂമി തർക്കത്തിന്റെ പേരിൽ അഞ്ച് പേർ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഉജ്ജെയ്നിലാണ് സംഭവം. ഗോവിന്ദ്(26)ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മാരകമായ പരിക്കേറ്റതാണ് മരണകാരണം. മർദനത്തെ തുടർന്ന് ബോധം നഷ്ടമായ ഗോവിന്ദിനെ പ്രതികൾ വീടിന് മുൻപിൽ കൊണ്ടുപോയി വിട്ടിരുന്നു. തുടർന്ന് ബന്ധുക്കൾ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
കേസിലെ പ്രതികളായ അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഗോവിന്ദും പ്രതികളും തമ്മിൽ ഭൂമിയുടെ പേരിൽ ദീർഘനാളായി തർക്കമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാൻ ചർച്ച നടത്താമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ അശു ദാഗർ ഗോവിന്ദിനെ തന്റെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് സംഭവമുണ്ടായത്.