01 June, 2016 10:40:53 PM
വനം ഗവേഷണസ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റുമാരുടെ താല്‍ക്കാലിക ഒഴിവ്
തൃശൂര്‍ : കേരള വനം ഗവേഷണ സ്ഥാപനത്തില്‍ പത്ത് മാസം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് 16 പ്രോജക്ട് അസിസ്റ്റന്റുമാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഈ മാസം ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക് ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് wwwkrfi.res.in സന്ദര്‍ശിക്കുക.