01 June, 2016 10:15:58 PM
എസ്. സി. ഇ. ആര്‍. ടിയുടെ ന്യൂമാറ്റ്‌സ് പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം : സ്‌കൂള്‍ കുട്ടികളുടെ ഗണിത ശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് എസ്. സി. ഇ. ആര്‍. ടി നടപ്പിലാക്കുന്ന ന്യൂമാറ്റ്‌സ് പദ്ധതിയിലേക്ക് സബ്ജില്ലാ തലത്തില്‍ 2016 ഒക്ടോബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം.
കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ പദ്ധതി. ഓരോ സ്‌കൂളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു കുട്ടികളുടെ വിശദാംശങ്ങള്‍ ഹെഡ്മാസ്റ്റര്‍ മുഖാന്തിരമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പരീക്ഷാ തീയതിയും മറ്റു വിശദാംശങ്ങളും എസ്. സി. ഇ. ആര്‍. ടി യുടെ വെബ്‌സൈറ്റായ www.scert.kerala.gov.in -ല്‍ ലഭ്യമാണ്.