08 May, 2021 05:36:28 PM


തന്ത്രിയുടെ മെമ്മറികാര്‍ഡില്‍ സ്ത്രീകളുടെ മോര്‍ഫ് ചെയ്ത അശ്ലീല വിഡിയോകള്‍



തിരുവനന്തപുരം: ജ്യോതിഷാലയത്തില്‍ വരുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്‌ളീല വീഡിയോയുമായി മോര്‍ഫ് ചെയ്തു കംപ്യൂട്ടറില്‍ സൂക്ഷിച്ച തന്ത്രി പിടിയില്‍. മൈലോട്ടു മൂഴി മൊട്ടമൂഡ് ദ്വാരക ജോതിഷാലയം നടത്തുന്ന നെയ്യാറ്റിന്‍കര മഞ്ചവിളാകം വിഷ്ണു പോറ്റിയാണ് അറസ്റ്റിലായത്.


ജ്യോതിഷാലയത്തില്‍ എത്തുന്ന സ്ത്രീകളുടെയും പരിചയത്തിലുള്ളവരുടെയും ഫോട്ടോകള്‍ ഫേസ് ബുക്കില്‍ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടെ മോര്‍ഫ് ചെയ്ത് സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്നു. ജ്യോതിഷാലയത്തില്‍ നിന്നും ലഭിച്ച മെമ്മറി കാര്‍ഡ് ശിഷ്യന്മാര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇയാളില്‍ നിന്നും കണ്ടെടുത്ത പെന്‍ഡ്രൈവ്, മെമ്മറികാര്‍ഡുകള്‍, ലാപ് ടോപ്പ്, മൊബൈല്‍ എന്നിവ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K