28 May, 2016 11:17:02 AM
സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷാഫലം ഇന്ന്
ദില്ലി: സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ട് മണിയോടെ www.cbse.nic.in, www.results.nic.in, www.cbseresults.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡികളില്‍ സ്കൂളുകള്‍ക്ക് ഫലം ലഭിക്കും.
മാര്‍ച്ച് ഒന്നു മുതല്‍ 28 വരെ നടന്ന പരീക്ഷകളില്‍ 13,73,853 വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. ഫലപ്രഖ്യാപനം ഇന്നലെയുണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ 31നു പ്രഖ്യാപനം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതോടെ 30നു മാത്രമേ വരൂവെന്നും സൂചനയുണ്ടായിരുന്നു.