28 May, 2016 12:54:24 AM
മത്സ്യതൊഴിലാളികള്‍ ബയോമെട്രിക് കാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കണം
തിരുവനന്തപുരം: ബയോമെട്രിക് ഐ.ഡി കാര്‍ഡുകള്‍ക്കായി ഇതുവരെയും അപേക്ഷ നല്‍കിയിട്ടില്ലാത്ത മത്സ്യതൊഴിലാളികള്‍, ജില്ലകളിലെ മത്സ്യബോര്‍ഡിന്റെ ഫിഷറീസ് ആഫിസുകളില്‍ നിന്നും അപേക്ഷഫോറം വാങ്ങി പൂരിപ്പിച്ച് ജൂണ്‍ 10 ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി അതത് ഫിഷറീസ് ആഫീസുകളില്‍ ഏല്‍പ്പിക്കണം.
അപേക്ഷ നല്‍കുന്നതിന് ഒരു അവസരം ഇനിയുണ്ടാകുന്നതല്ല. കോസ്റ്റല്‍ സെക്യൂരിറ്റിയുടെ ഭാഗമായി ബയോമെട്രിക് ഐ.ഡി കാര്‍ഡുകള്‍ എല്ലാ മത്സ്യത്തൊഴിലാളികളും നിര്‍ബന്ധപൂര്‍വ്വം കൈവശം സൂക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്