27 May, 2016 12:33:52 AM
സ്വാശ്രയ ദന്തല്‍ കോളജുകളില്‍ എം.ഡി.എസ് : സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്
തിരുവനന്തപുരം : സ്വാശ്രയ ദന്തല്‍ കോളജുകളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഒഴിവുള്ള എം.ഡി.എസ് സീറ്റുകളിലേക്ക് ഇന്ന്(മെയ് 27) സ്‌പോട്ട് അഡ്മിഷന്‍ നടത്തും. രാവിലെ 11 മണിക്ക് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനിലാണ് സ്‌പോട്ട് അഡ്മിഷന്‍. പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുക.
സ്വാശ്രയ ദന്തല്‍ കോളജുകളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അതേ വിഷയത്തിന് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാനാവില്ല. ഇവര്‍ക്ക് കോളജ്, സീറ്റ് എന്നിവ മാറ്റുന്നതിനും സാധിക്കില്ല. ഓപ്ഷന്‍ നല്‍കി സീറ്റ് ലഭിച്ചിട്ട് ഫീസ് ഒടുക്കി ചേരാത്തവര്‍ക്കും, ആഗ്രഹപ്രകാരമുള്ള കോഴ്‌സ് ലഭിക്കാത്തതിനാലൊ മറ്റേതെങ്കിലും കാരണത്താലൊ ചേരാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ മറ്റൊരു സീറ്റ് ഓപ്റ്റ് ചെയ്യാനാവില്ല എന്ന വ്യവസ്ഥയില്‍ സീറ്റ് സറണ്ടര്‍ ചെയ്യാം. സ്‌പോട്ട് അഡ്മിഷനില്‍ അനുവദിക്കുന്ന കോഴ്‌സ്, സെപ്ഷ്യാലിറ്റി എന്നിവ അന്തിമമായിരിക്കും.
ജനറല്‍ മെറിറ്റ്, റിസര്‍വേഷന്‍ സീറ്റുകള്‍ എന്നിവയിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിനെയും, കാറ്റഗറി ലിസ്റ്റിനെയും അധികരിച്ചായിരിക്കും. സ്‌പോട്ട് അഡ്മിഷന്‍ സമയത്ത് ഉണ്ടാകുന്ന ഒഴിവുകള്‍ മെറിറ്റിന്റെയും, യോഗ്യതയുടെയും അടിസ്ഥാനത്തില്‍ അവിടെ വച്ചുതന്നെ നികത്തുന്നതായിരിക്കും. സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പരീക്ഷാ കമ്മീഷണര്‍ നല്‍കിയ അഡ്മിറ്റ് കാര്‍ഡ് എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവര്‍ അലോട്ട്‌മെന്റ് മെമ്മൊ, അടയ്ക്കണ്ട ഫീസ് വിവിരം തുടങ്ങിയവ നല്‍കും. മാനേജ്‌മെന്റ് പ്രതിനിധികള്‍ ഫീസ് സ്വീകരിക്കുന്നതോടെ അഡ്മിഷന്‍ ലഭിച്ചതായി സ്ഥിരീകരിക്കും. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ ടോക്കന്‍ നിരക്കായ ആയിരം രൂപ ഫീസ് ഒടുക്കണം