25 May, 2016 10:36:47 PM
പോലീസ് റിക്രൂട്ട്മെന്‍റ് : ഒറ്റത്തവണ പ്രമാണ പരിശോധന കൊല്ലത്തും പത്തനംതിട്ടയിലും
പത്തനംതിട്ട : ജില്ലയില്‍ പോലീസ് വകുപ്പില്‍ (കെ എ പി കകക ബറ്റാലിയന്‍) പോലീസ് കോണ്‍സ്റ്റബിള്‍ (എപിബി, കാറ്റഗറി നമ്പര്‍ 12/2015) തസ്തികയ്ക്കായി പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നടന്ന ശാരീരിക അളവെടുപ്പിലും കായിക ക്ഷമതാ പരീക്ഷയിലും വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന മേയ് 28 വരെ രാവിലെ ഒന്‍പതു മുതല്‍ പത്തനംതിട്ട ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും.
കൊല്ലം ജില്ലയില്‍ നടന്ന ശാരീരിക അളവെടുപ്പിലും കായിക ക്ഷമതാ പരീക്ഷയിലും വിജയച്ചിവര്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന മേയ് 26 മുതല്‍ 30 വരെ രാവിലെ ഒന്‍പതു മുതല്‍ കൊല്ലം ജില്ലാ പി എസ് സി ഓഫീസിലും നടക്കും. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍, മെഡിക്കല്‍ ഫിറ്റ്‌നസ്, സംവരണാനുകൂല്യം എന്നിവ തെളിയിക്കുന്ന രേഖകളുടെ വ്യക്തവും പൂര്‍ണവുമായ സ്‌കാന്‍ഡ് ഇമേജ് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് കൊല്ലം, പത്തനംതിട്ട ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.