25 May, 2016 12:29:03 AM
കെ മാറ്റ് കേരള പരീക്ഷ വീണ്ടും; അപേക്ഷ മെയ് 26 മുതല്‍
തിരുവനന്തപുരം : എല്ലാ സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകളുടെയും സര്‍വകലാശാലകളുടെയും അഭ്യര്‍ത്ഥന പ്രകാരം രണ്ടാമതൊരു കെ മാറ്റ് കേരള പ്രവേശന പരീക്ഷ കൂടി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും ജൂണ്‍ 26 ന് നടത്തും. പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദാംശം www.lbscentre.in/kmatjune2016-ല്‍ ലഭിക്കും.
മെയ് 26 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 25 വൈകുന്നേരം അഞ്ച് മണി. അപേക്ഷാ ഫീസ് 800 രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ അപേക്ഷകര്‍ക്ക് 500 രൂപയുമാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ഹാള്‍ ടിക്കറ്റുകള്‍ ജൂണ്‍ 22 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍ 0471 - 2335133, 8547255133.