25 May, 2016 12:25:39 AM
വൈകല്യപഠനത്തില്‍ ഗവേഷണത്തിന് ധനസഹായം : അപേക്ഷ ജൂണ്‍ 30 വരെ
തിരുവനന്തപുരം : എല്‍.ബി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ്, ഗവേഷണതല്പരരായ സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ്/മെഡിക്കല്‍ കോളേജ്/പോളിടെക്‌നിക്/ഇതര സര്‍ക്കാര്‍ കോളേജ്/എയിഡഡ് കോളേജ് അദ്ധ്യാപകരില്‍ നിന്ന് വൈകല്യപഠനത്തില്‍ ഗവേഷണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വൈകല്യങ്ങളുളള ഗവേഷണതല്പരരായ നിശ്ചിതയോഗ്യതയുളള വ്യക്തികള്‍ക്കും സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്/മെഡിക്കല്‍ കേളേജ്/ഇതരസര്‍ക്കാര്‍ കേളേജ് മുഖേന ധനസഹായത്തിന് അപേക്ഷിക്കാം.
കേരളത്തിലെ എഞ്ചിനീയറിംഗ് കേളേജ്/മെഡിക്കല്‍ കേളേജ്/ഇതര സര്‍ക്കാര്‍ കോളേജ്/എയിഡഡ് കോളേജിലെ പി.ജി/ബി.ടെക്/പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍ക്കും ഇതേ വിഷയത്തില്‍ പ്രോജക്ട് ചെയ്യുന്നതിനുവേണ്ട ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ 30 നു മുന്‍പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, സെന്റര്‍ ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695012 വിലാസത്തില്‍ ലഭിക്കണം. വെബ്‌സൈറ്റ് www.cdskerala.org ഫോണ്‍: 0471 2345627