24 May, 2016 11:56:38 PM
കയര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂണ്‍ 30
തിരുവനന്തപുരം : 2015-16 വര്‍ഷത്തെ കയര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സഹകരണ സംഘങ്ങള്‍ കയറ്റുമതിക്കാര്‍, ചെറുകിട ഉത്പാദകര്‍, ദീര്‍ഘകാല അനുഭവ സമ്പത്തിനും സംഭാവനകള്‍ക്കും, നല്ല ഡിസൈനും, ഗവേഷണം തുടങ്ങി കയര്‍ മേഖലയിലെ വിവിധ കാറ്റഗറികളിലായാണ് അവാര്‍ഡ് നിശ്ചയിച്ചിട്ടുളളത്. കയര്‍മേഖലയിലെ അനുഭവ സമ്പത്തും സമഗ്ര സംഭാവനകളും അടിസ്ഥാനമാക്കി വ്യക്തികള്‍ക്ക് നല്‍കുന്ന അവാര്‍ഡിനുളള അപേക്ഷ ബന്ധപ്പെട്ട സംഘടനകളുടെ നാമനിര്‍ദ്ദേശം വഴി സ്വീകരിക്കും. വിശദാംശം അടുത്തുളള കയര്‍ സര്‍ക്കിള്‍ ഓഫീസ്, കയര്‍ പ്രോജക്ട് ഓഫീസ്, കയര്‍ വികസന ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ ബന്ധപ്പെടാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 30. ഫോറം www.coir.kerala.gov.in ല്‍ ലഭിക്കും.