19 February, 2021 04:57:46 PM


'പരസ്യത്തിനായി ദിനംപ്രതി 20 കോടി; നികുതിപ്പണം ഇതുപോലെ ചെലവഴിക്കാമോ?' - സുധാകരന്‍



തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കാലത്ത് കോടിക്കണക്കിന് രൂപയാണ് പരസ്യത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്ന് കോണ്‍​ഗ്രസ് വര്‍ക്കിം​ഗ് പ്രസിഡന്‍റും കണ്ണൂര്‍ എംപിയുമായ കെ.സുധാകരന്‍. മുഖ്യമന്ത്രിയെയും പിതാവിനെയും പരിഹസിച്ച കെ. സുധാകരന് ഭ്രാന്താണെന്ന് കെ.കെ രാ​ഗേഷ് എം.പിയുടെ പ്രതികരണത്തിന് മറുപടി നല്‍കവെയാണ് സുധാകരന്‍റെ പുതിയ ആരോപണം.


ഒരു ദിവസം 20 കോടിയാണ് സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം ഇതുപോലെ ചെലവഴിക്കുന്ന ഭ്രാന്തുള്ള സര്‍ക്കാര്‍ വേറെ ഉണ്ടോ? ഒന്‍പത് ഉപദേശകരെ വെച്ചു ഭരണം നടത്തിയ ഭരണാധികാരി കേരള ചരിത്രത്തില്‍ വേറെയുണ്ടോയെന്നും ഉപദേശകര്‍ ഇല്ലെങ്കില്‍ എന്താകുമായിരുന്നു ഈ സര്‍ക്കാരിന്‍റെ അവസ്ഥയെന്നും സുധാകരന്‍ ചോദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K