07 February, 2021 01:59:41 PM


'ദൈവത്തിനുള്ള ബലി': പാലക്കാട് ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു



പാലക്കാട്; ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് പൂളക്കാട് ആണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഷാഹിദ് (ആമിൽ) എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ വച്ചാണ് ആമിലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം ഷാഹിദ തന്നെയാണ് പൊലീസിനെ ഫോൺ വിളിച്ച് വിവരം പറഞ്ഞത്.


സംഭവസമയത്ത് അവരുടെ ഭർത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. പൊലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് കൊലപാതകം അറിയുന്നത്. ദൈവം പറഞ്ഞിട്ടാണ് താൻ മകനെ കൊന്നത് എന്ന് ഷാഹിദ വിളിച്ചു പറഞ്ഞതായി അയൽക്കാർ പറയുന്നു. ഷാഹിദയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആമിലിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി, പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K