17 January, 2021 05:42:52 AM
അഞ്ചുവയസുള്ള പെൺകുട്ടി മാനഭംഗത്തിനിരയായി; 23 കാരൻ പിടിയിൽ
ബൻഡ: ഉത്തർപ്രദേശിലെ ബൻഡ ജില്ലയിൽ അഞ്ചുവയസുള്ള പെൺകുട്ടി മാനഭംഗത്തിനിരയായി. കാൺപുരിലെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയായ കുട്ടിയുടെ നില ഗുരുതരമാണ്. കേസിൽ 23 കാരനെ പോലീസ് പിടികൂടി.
കുട്ടിക്കു പത്തുരൂപ കൊടുത്തു മിഠായി വാങ്ങിത്തരാമെന്നു പ്രലോഭിച്ചാണ് പീഡിപ്പിച്ചതെന്നു ഗിർവ പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതിന് യുവാവിന്റെ കുടുംബാംഗങ്ങൾക്കെതിരേയും കേസെടുത്തു.