26 November, 2020 05:39:51 PM
ഐ.ജി വിജയന്‍റെ വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം; 17കാരന്‍ അറസ്റ്റില്‍
കൊച്ചി: ഐ.ജി പി.വിജയന്‍റെ പേരില്‍ വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട് തുടങ്ങി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ പതിനേഴുകാരന്‍ അറസ്റ്റില്‍. ചിലര്‍ തന്‍റെ വ്യാജ ഫേസ്‍ബുക്ക് ഐഡി സൃഷ്ടിച്ചതായും ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായും ഐ.ജി നേരത്തെ അറിയിച്ചിരുന്നു.
താന്‍ ആര്‍ക്കും അത്തരം ഫ്രണ്ട്‌സ് റിക്വസ്റ്റ് അയക്കാറില്ലെന്നും ഇത്തരം വ്യാജ ഐ.ഡിയില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്. പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടുന്നത് ഉത്തരേന്ത്യയിലെ വന്‍ സംഘമാണെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.