12 November, 2020 06:51:38 PM


ഏറ്റുമാനൂരില്‍ ഗുണ്ടാ ആക്രമണം: ഹോട്ടല്‍ ജീവനക്കാരന് പരിക്ക്; ഒരാള്‍ കസ്റ്റഡിയില്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരത്തില്‍ ഗുണ്ടാ ആക്രമണം.  ഇതരസംസ്ഥാന തൊഴിലാളിയായ ഹോട്ടല്‍ ജീവനക്കാരന് പരിക്ക്. ഒരാള്‍ കസ്റ്റഡിയില്‍. ഏറ്റുമാനൂര്‍ പാലാ റോഡില്‍ ഐസിഐസി ബാങ്കിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന അല്‍സാഫാ ഹോട്ടലിലെ ജീവനക്കാരനായ സദ്ദാം(22)നാണ് തലയ്ക്ക് മാരകമായ പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വൈകിട്ട് 5.30 മണിയോടെ ബൈക്കില്‍ ഹോട്ടലില്‍ എത്തിയ മൂവര്‍സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. ആഹാരം കഴിച്ചശേഷം പണം നല്‍കുന്നതിനിടെയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. പോലീസ് എത്തിയപ്പോഴേക്കും സംഘം രക്ഷപെട്ടു. എന്നാല്‍ പരിക്കേറ്റ ജീവനക്കാരനെയുമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയവര്‍ അവിടെ വെച്ച് അക്രമിസംഘത്തെ കണ്ടുമുട്ടി. വിവരമറിയിച്ചതനുസരിച്ച് ഇവരില്‍ ഒരാളെ പോലീസ് മെഡിക്കല്‍കോളേജില്‍ വെച്ച് പിടികൂടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K