16 October, 2020 12:08:51 AM


യുവതിയെ ഒരു വർഷമായി വൃത്തിഹീനമായ ശുചിമുറിയിൽ പൂട്ടിയിട്ട് ഭർത്താവ്



ചണ്ഡീഗഡ്: ഭര്‍ത്താവ് ഒരു വര്‍ഷമായി പൂട്ടിയിട്ടിരുന്ന ബാത്ത്‌റൂമില്‍ നിന്നും ഭാര്യയെ രക്ഷിച്ചു. ഹരിയാനയിലെ പാനിപ്പത്തില്‍ ഋഷാപുര്‍ ഗ്രാമത്തിലെ 35 കാരിയെയാണ് വൃത്തിഹീനമായ ശൗചാലയത്തിനുള്ള ഒന്നരവര്‍മായി ഭര്‍ത്താവ് പൂട്ടിയിട്ടിരുന്നത്. വീടിനുള്ളിലെ ഇടുങ്ങിയ ടോയ്‌ലറ്റിനുള്ളില്‍ തികച്ചും വൃത്തിഹീനമായി പാര്‍പ്പിച്ചിരുന്ന ഭാര്യയെ വനിതാശിശുക്ഷേമ വിഭാഗത്തിന്റെ ഉദ്യോഗസ്ഥര്‍ ഇന്നലെയെത്തി മോചിപ്പിക്കുകയും ആശുപത്രിയില്‍ എത്തിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ കാര്യമായി ഒന്നുമില്ലെന്ന് പരിശോധന നടത്തി മനസ്സിലാക്കി ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.


യുവതിയെ ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നതായുള്ള വിവരം കിട്ടിയത് അനുസരിച്ച്‌ പോലീസിനെയും കുട്ടിയാണ് വനിതാ ശിശു ക്ഷേമവകുപ്പിലെ ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതിയെ ടോയ്‌ലറ്റിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വൃത്തി അശേഷം ഇല്ലാത്ത ഇടങ്ങിയ ഇടയില്‍ പൂട്ടിയിട്ടിരുന്ന ഇവര്‍ക്ക് ഭക്ഷണവും വെള്ളവും പോലും വേണ്ട വിധത്തില്‍ നല്‍കിയിരുന്നില്ല. പൂട്ട് പൊളിച്ച്‌ വാതില്‍ തുറക്കുമ്ബോള്‍ ഹീനമായ നിലയില്‍ യുവതി കിടക്കുകയായിരുന്നെന്നും കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവര്‍ കഴിഞ്ഞത് ഇവിടെയാണെന്നും അന്വേഷണത്തില്‍ മനസ്സിലായി.


നടക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ആരോഗ്യം ക്ഷയിച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷമായ യുവതിയ്ക്ക് മൂന്ന് കുട്ടികളുണ്ട്. ഇവരുടെ മൂത്ത മകള്‍ക്ക് 15 വയസ്സും ഇളവരായ ആണ്‍കുട്ടികള്‍ക്ക് 11, 13 വയസ്സുമായിരുന്നു പ്രായം. ഭര്‍ത്താവ് നരേഷ്‌കുമാറിനെ വിളിച്ച ചോദ്യം ചെയ്തപ്പോള്‍ ഭാര്യയ്ക്ക് മാനസീകാസ്വാസ്ഥ്യം ഉണ്ടായിരുന്നതിനാലാണ് ഇങ്ങിനെ ചെയ്തതെന്നാണ് നല്‍കിയ മറുപടി. എന്നാല്‍ യുവതി കുടുംബാംഗങ്ങളെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയാണ് നല്‍കിയത്. മാനസീകാസ്വാസ്ഥ്യത്തിന് ചികിത്സ നടത്തിയിരുന്നതിന്റെ ഒരു റിപ്പോര്‍ട്ടും ഭര്‍ത്താവിന് കാണിക്കാനുമായില്ല. ഇയാള്‍ക്കെതിരേ കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K