20 September, 2020 11:03:18 AM


കുട്ടി ആണാണോ എന്നറിയാന്‍ ഗര്‍ഭിണിയായ യുവതിയുടെ വയര്‍ കീറി; ഭര്‍ത്താവ് അറസ്റ്റില്‍



ലഖ്‌നൗ: കുട്ടി ആണാേ പെണ്ണോ എന്നറിയാന്‍ ഏഴാം മാസം ഗര്‍ഭിണിയായ യുവതിയുടെ വയറുകീറി പരിശോധിച്ച‌ ഭര്‍ത്താവ് അറസ്റ്റില്‍. ബദാന്‍ ജില്ലയിലെ നെക്പൂരിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികള്‍ക്ക് അഞ്ചു പെണ്‍കുട്ടികളാണ് ഉള്ളത്. 35കാരിയായ ഭാര്യ ആറാമതും ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞ് ആണാണോ എന്നറിയാനാണ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഭര്‍ത്താവ് ക്രൂരകൃത്യം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പ്രദേശവാസികള്‍ ഉടന്‍ തന്നെ ബറേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K